കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ അസാപ് യൂണിറ്റ് ( തൊഴിൽ നൈപുണി പരിശീലന പദ്ധതി ) എം .എൽ .എ ശ്രീ കെ കുഞ്ഞിരാമൻ 10/08/2015 തിങ്കളാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. അസാപ് പ്രോഗ്രാം മാനേജർ ശ്രീ കിരൺ കൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി .അതോടൊപ്പം കണ്ണൂർ യൂണിവേസിറ്റി ബി.എ. ഇംഗ്ലിഷ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്കൂൾ പൂർവ വിദ്യാർത്ഥിനി സ്വാതി കെ വി യെ അനുമോദി ക്കുകയും ചെയ്തു.ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരിക്കുട്ടി ജെയിംസ് അധ്യക്ഷത വഹിച്ചു.. പ്രിൻസിപ്പൽ മാത്യു കെ.ഡി സ്വാഗതം പറഞ്ഞു. അസാപ് കോഡിനേററർ രാധാകൃഷ്ണൻ സി കെ നന്ദി രേഖപ്പെടുത്തി. . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലോചന ടി.വി ,സന്തോഷ് കെ.വി., പി.ററി .എ പ്രസിഡന്റ് ബെന്നി ഇലവുങ്കൽ ,എസ് എം സി ചെയർമാൻ പുരുഷോത്തമൻ പി.വി. മദർ പി.റ്റി.എ പ്രസിഡന്റ് ഷീബ ജോർജ് ഹെഡ് മാസ്റ്റർ ഫെലിക്സ് ജോർജ്, സ്റ്റാഫ് സെക്രട്ടറി പി പത്മനാഭൻ മാസ്റ്റർ ,അസാപ് ട്രെയിനർ ജിതിൻ മാത്യു, അസാപ് വിദ്യാർത്ഥി പ്രതിനിധി വിഷ്ണു മനോജ് , കുമാരി സ്വാതി കെ വി എന്നിവർ പ്രസംഗിച്ചു . കൂടാതെ,ശ്രീ മധു ചീമേനിയുടെ സഹകരണത്തോടെ സ്കൂൾ എൻ.എസ്. എസ് യൂണിറ്റ് നsത്തിയ യുദ്ധവിരുദ്ധ ചിത്രപ്രദർശനവും ശ്രദ്ധേയമായി.
ANNOUNCEMENTS FOR 2015-17 BATCH
Subscribe to:
Post Comments (Atom)
No comments:
Post a Comment